രാഗം: ബേഹാഗ് (9 ധീര ശംകരാഭരണം ജന്യ)
ആ: സ ഗ3 മ1 പ നി3 ദ2 നി3 സ
അവ: സ നി3 ദ2 പ മ1 ഗ3 രി2 സ
താളം: ആദി
പല്ലവി
നാരായണതേ നമോ നമോ
ഭവ നാരദ സന്നുത നമോ നമോ ॥ (2.5)
ചരണം 1
മുരഹര ഭവഹര മുകുംദ മാധവ
ഗരുഡ ഗമന പംകജനാഭ । (2)
പരമ പുരുഷ ഭവബംധ വിമോചന
നര മൃഗ ശരീര നമോ നമോ ॥ (2.5)
നാരായണതേ നമോ നമോ …(1.5)
ചരണം 2
ജലധി ശയന രവിചംദ്ര വിലോചന
ജലരുഹ ഭവനുത ചരണയുഗ । (2)
ബലിബംധന ഗോപ വധൂ വല്ലഭ
നലിനോ ദരതേ നമോ നമോ ॥ (2.5)
നാരായണതേ നമോ നമോ …(1.5)
ചരണം 3
ആദിദേവ സകലാഗമ പൂജിത
യാദവകുല മോഹന രൂപ । (2)
വേദോദ്ധര ശ്രീ വേംകട നായക
നാദ പ്രിയതേ നമോ നമോ ॥ (2.5)
നാരായണതേ നമോ നമോ …(2.5)