സാംദ്രാനംദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
നിര്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്ഭാസ്യമാനമ് ।
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ഥാത്മകം ബ്രഹ്മ തത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹംത ഭാഗ്യം ജനാനാമ് ॥ 1 ॥
ഏവംദുര്ലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്ധേ യദന്യത്
തന്വാ വാചാ ധിയാ വാ ഭജതി ബത ജനഃ ക്ഷുദ്രതൈവ സ്ഫുടേയമ് ।
ഏതേ താവദ്വയം തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിശ്ശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ ॥ 2 ॥
സത്ത്വം യത്തത് പരാഭ്യാമപരികലനതോ നിര്‍മലം തേന താവത്
ഭൂതൈര്ഭൂതേംദ്രിയൈസ്തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യമ്।
തത് സ്വച്ഛ്ത്വാദ്യദാച്ഛാദിതപരസുഖചിദ്ഗര്ഭനിര്ഭാസരൂപം
തസ്മിന് ധന്യാ രമംതേ ശ്രുതിമതിമധുരേ സുഗ്രഹേ വിഗ്രഹേ തേ ॥ 3 ॥
നിഷ്കംപേ നിത്യപൂര്ണേ നിരവധിപരമാനംദപീയൂഷരൂപേ
നിര്ലീനാനേകമുക്താവലിസുഭഗതമേ നിര്മലബ്രഹ്മസിംധൌ ।
കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുസ്തദാത്മാ
കസ്മാന്നോ നിഷ്കലസ്ത്വം സകല ഇതി വചസ്ത്വത്കലാസ്വേവ ഭൂമന്‍ ॥ 4 ॥
നിര്വ്യാപാരോഽപി നിഷ്കാരണമജ ഭജസേ യത്ക്രിയാമീക്ഷണാഖ്യാം
തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാഽപി കല്പാദികാലേ।
തസ്യാഃ സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം
സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുംഠ വൈകുംഠ രൂപം॥5॥
തത്തേ പ്രത്യഗ്രധാരാധരലലിതകലായാവലീകേലികാരം
ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂര്ണപുണ്യാവതാരമ്।
ലക്ഷ്മീനിശ്ശംകലീലാനിലയനമമൃതസ്യംദസംദോഹമംതഃ
സിംചത് സംചിംതകാനാം വപുരനുകലയേ മാരുതാഗാരനാഥ ॥6॥
കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവഭാജാ-
മിത്യേവം പൂര്വമാലോചിതമജിത മയാ നൈവമദ്യാഭിജാനേ।
നോചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാര്‍ദ്രം
നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംഭോധിപൂരേ രമേരന്‍॥7॥
നമ്രാണാം സന്നിധത്തേ സതതമപി പുരസ്തൈരനഭ്യര്ഥിതാന –
പ്യര്‍ഥാന്‍ കാമാനജസ്രം വിതരതി പരമാനംദസാംദ്രാം ഗതിം ച।
ഇത്ഥം നിശ്ശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യര്ഥമര്ഥിവ്രജോഽയമ്॥8॥
കാരുണ്യാത്കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാ-
ദൈശ്വര്യാദീശതേഽന്യേ ജഗതി പരജനേ സ്വാത്മനോഽപീശ്വരസ്ത്വമ്।
ത്വയ്യുച്ചൈരാരമംതി പ്രതിപദമധുരേ ചേതനാഃ സ്ഫീതഭാഗ്യാ-
സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര ശൌരേ നമസ്തേ॥9॥
ഐശ്വര്യം ശംകരാദീശ്വരവിനിയമനം വിശ്വതേജോഹരാണാം
തേജസ്സംഹാരി വീര്യം വിമലമപി യശോ നിസ്പൃഹൈശ്ചോപഗീതമ്।
അംഗാസംഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സംഗവാര്താ
തദ്വാതാഗാരവാസിന്‍ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോഽസി॥10॥