Print Friendly, PDF & Email

പ്രീത്യാ ദൈത്യസ്തവ തനുമഹഃപ്രേക്ഷണാത് സര്വഥാഽപി
ത്വാമാരാധ്യന്നജിത രചയന്നംജലിം സംജഗാദ ।
മത്തഃ കിം തേ സമഭിലഷിതം വിപ്രസൂനോ വദ ത്വം
വിത്തം ഭക്തം ഭവനമവനീം വാഽപി സര്വം പ്രദാസ്യേ ॥1॥

താമീക്ഷണാം ബലിഗിരമുപാകര്ണ്യ കാരുണ്യപൂര്ണോഽ-
പ്യസ്യോത്സേകം ശമയിതുമനാ ദൈത്യവംശം പ്രശംസന് ।
ഭൂമിം പാദത്രയപരിമിതാം പ്രാര്ഥയാമാസിഥ ത്വം
സര്വം ദേഹീതി തു നിഗദിതേ കസ്യ ഹാസ്യം ന വാ സ്യാത് ॥2॥

വിശ്വേശം മാം ത്രിപദമിഹ കിം യാചസേ ബാലിശസ്ത്വം
സര്വാം ഭൂമിം വൃണു കിമമുനേത്യാലപത്ത്വാം സ ദൃപ്യന് ।
യസ്മാദ്ദര്പാത് ത്രിപദപരിപൂര്ത്യക്ഷമഃ ക്ഷേപവാദാന്
ബംധം ചാസാവഗമദതദര്ഹോഽപി ഗാഢോപശാംത്യൈ ॥3॥

പാദത്രയ്യാ യദി ന മുദിതോ വിഷ്ടപൈര്നാപി തുഷ്യേ-
ദിത്യുക്തേഽസ്മിന് വരദ ഭവതേ ദാതുകാമേഽഥ തോയമ് ।
ദൈത്യാചാര്യസ്തവ ഖലു പരീക്ഷാര്ഥിനഃ പ്രേരണാത്തം
മാ മാ ദേയം ഹരിരയമിതി വ്യക്തമേവാബഭാഷേ ॥4॥

യാചത്യേവം യദി സ ഭഗവാന് പൂര്ണകാമോഽസ്മി സോഽഹം
ദാസ്യാമ്യേവ സ്ഥിരമിതി വദന് കാവ്യശപ്തോഽപി ദൈത്യഃ ।
വിംധ്യാവല്യാ നിജദയിതയാ ദത്തപാദ്യായ തുഭ്യം
ചിത്രം ചിത്രം സകലമപി സ പ്രാര്പയത്തോയപൂര്വമ് ॥5॥

നിസ്സംദേഹം ദിതികുലപതൌ ത്വയ്യശേഷാര്പണം തദ്-
വ്യാതന്വാനേ മുമുചുഃ-ഋഷയഃ സാമരാഃ പുഷ്പവര്ഷമ് ।
ദിവ്യം രൂപം തവ ച തദിദം പശ്യതാം വിശ്വഭാജാ-
മുച്ചൈരുച്ചൈരവൃധദവധീകൃത്യ വിശ്വാംഡഭാംഡമ് ॥6॥

ത്വത്പാദാഗ്രം നിജപദഗതം പുംഡരീകോദ്ഭവോഽസൌ
കുംഡീതോയൈരസിചദപുനാദ്യജ്ജലം വിശ്വലോകാന് ।
ഹര്ഷോത്കര്ഷാത് സുബഹു നനൃതേ ഖേചരൈരുത്സവേഽസ്മിന്
ഭേരീം നിഘ്നന് ഭുവനമചരജ്ജാംബവാന് ഭക്തിശാലീ ॥7॥

താവദ്ദൈത്യാസ്ത്വനുമതിമൃതേ ഭര്തുരാരബ്ധയുദ്ധാ
ദേവോപേതൈര്ഭവദനുചരൈസ്സംഗതാ ഭംഗമാപന് ।
കാലാത്മാഽയം വസതി പുരതോ യദ്വശാത് പ്രാഗ്ജിതാഃ സ്മഃ
കിം വോ യുദ്ധൈരിതി ബലിഗിരാ തേഽഥ പാതാലമാപുഃ ॥8॥

പാശൈര്ബദ്ധം പതഗപതിനാ ദൈത്യമുച്ചൈരവാദീ-
സ്താര്ത്തീയീകം ദിശ മമ പദം കിം ന വിശ്വേശ്വരോഽസി ।
പാദം മൂര്ധ്നി പ്രണയ ഭഗവന്നിത്യകംപം വദംതം
പ്രഹ്ലാദ്സ്തം സ്വയമുപഗതോ മാനയന്നസ്തവീത്ത്വാമ് ॥9॥

ദര്പോച്ഛിത്ത്യൈ വിഹിതമഖിലം ദൈത്യ സിദ്ധോഽസി പുണ്യൈ-
ര്ലോകസ്തേഽസ്തു ത്രിദിവവിജയീ വാസവത്വം ച പശ്ചാത് ।
മത്സായുജ്യം ഭജ ച പുനരിത്യന്വഗൃഹ്ണാ ബലിം തം
വിപ്രൈസ്സംതാനിതമഖവരഃ പാഹി വാതാലയേശ ॥10॥